സ്വാഗതം...............

ബോറടിക്കുമ്പോ.. വായിച്ച് കൂടുതൽ ബോറാകാൻ.....

Wednesday, February 24, 2010

അയ്യടാ...ദേ..പുളി

പണ്ട് പണ്ട്...അഥവാ ഒരു 18 വർഷം മുൻപ്...
‌‌------ എന്ന ഇപ്പോൾ ഫ്ലാറ്റുകൾ നിറഞ്ഞ എന്റെ സ്വന്തം ഗ്രാമം....
അന്നു എന്റെ പിറന്നാൾ ആയിരുന്നു..എനിക്ക് 8 വയസ്സ്.. രാവിലെ തന്നെ കുളിയും തേവാരവും കഴിച്ചു കൂട്ടി..(പിറന്നാളിനെങ്കിലും കുളിക്കണം..!!!)
പതിവില്ലാതെ കുളിച്ചതു കൊണ്ട് ആണെന്നു തോന്നുന്നു... ഒരു വല്ലായ്മ...
നല്ല നല്ല കാര്യങൾ ആലൊചിക്കാം .. ഉദാഹരണത്തിന്  “സദ്യ”..“പായസം”..
പതുക്കെ അടുക്കളയിലേക്ക്...ഒരു പൂച്ചയെപ്പൊലെ... സാമ്പാറിന്റെയും അവിയലിന്റെയും ഊക്കൻ മണം..
വായിൽ “റ്റൈറ്റാനിക്” മുങാൻ ഉള്ള അത്രയും വെള്ളം...ഹൊ....
“നിനക്ക് എന്താ ഇവിടെ കാര്യം??”
ചോദിച്ചത് അമ്മയല്ല. വീട്ടിലെ മുത്തിയമ്മയായ എന്റെ അനിയത്തി...
ഇതേ ചോദ്യം തന്നെ അവളോ‍ട് ചോദിക്കാൻ ആണു തോന്നിയത്.പക്ഷെ..ചോദിച്ചില്ല..
ചോദിക്കരുത്..അതാണു നിയമം.
അമ്മ തിരക്കിലാണ്..പപ്പടം കാച്ചാൻ പോകുന്നു.
ഇനി അടുക്കളേന്നു സ്ഥലം വിടുന്നതാണു ബുദ്ധി.. അല്ലെങ്കിൽ “പണി” കിട്ടും.
നേരെ കളിക്കളത്തിലേക്ക്..
അവിടെ അത്യാവശ്യം തമ്മിൽതല്ലുകൾക്കു ശേഷം ആർത്തിയോടെ ഇലയുടെ മുൻപിലെത്തി ഹാജർ വച്ചു...
കഴിച്ച്  കഴിച്ച് വയർ പൊട്ടും എന്നു എനിക്ക് തോന്നിയപ്പൊൾ എണീറ്റു..അല്ല എല്ലാരും കൂടെ എണീപ്പി ച്ചു
...................................................................................................................................................................
നിർത്തി വച്ച കളി തുടങ്ങാൻ നേരെ അടുത്ത വീട്ടിലെ പുളിമരത്തിന്റെ ചോട്ടിലേക്കു്...
ആ വലിയ പുളിമരം പറമ്പ് മുഴുവൻ നിറഞ്ഞു നിന്നിരുന്നു. ഇന്ന് ആ പുളിമരം അവിടെ ഇല്ല...ആ പച്ചപ്പ് നാഗരികതയ്ക്ക് വഴി മാറി...അതു പോട്ടെ..
അപ്പൊ ഞാൻ പുളിഞ്ചൊട്ടിൽ എത്തുന്നതും നോക്കി എന്റെ 2  കസിൻസ്...അന്നു ക്രിക്കറ്റ് എന്ന പ്രാന്ത് ഇല്ലായിരുന്നു. പാമ്പും കോണിയും  അല്ലെങ്കിൽ കഞ്ഞീം ചട്ടീം കറീം കളിക്കും...
3 മണിയായി.... കളിച്ചു തളർന്ന ഞങ്ങൾ പുളീഞ്ചോട്ടിൽ ഇരുന്നു.
എന്റെ അനിയത്തി ഒരു ഗ്ലാസ്സ് പായസം കൂടി തട്ടാൻ അടുക്കളയിലേക്ക് പോയി...
എന്തൊ..എനിക്ക് അവിടെ തന്നെ ഇരിക്കാൻ ആനു തോന്നിയത്..എന്റെ കഷ്ടകാലം.. :{


അപ്പോഴാണു എന്റെ ഉണ്ടക്കണ്ണുകൾ അത് കണ്ടത്..
“ ദേ, താ‍ഴത്തെ കൊമ്പിൽ 2 പുളി...” അങനെ പുളി ഞങ്ങളുടെ കയ്യിൽ.
കയ്യൂക്കുള്ളവൻ കാര്യക്കാരൻ‌...പുളി കസിൻസിന്റെ വായിലേക്ക്...
non-stop കരച്ചിലിനായി ഞാന്‌ വാ തുറക്കും എന്നു മനസ്സിലാക്കിയ അവര്  വേഗം ഒരു കഷ്ണം പുളി എറിഞ്ഞു വീഴ്തി..
ഞാന് വളരെ ഹാപ്പി..   :)
പക്ഷേ.. ഒരു കുഴപ്പം... എന്റെ പുളി മാത്രം പച്ച നിറം.. ഒരു കയ്പ്പും..
ങാ .. എന്തേലും ആവട്ടെ.. പുളി തിന്നാലൊ..
അന്നു രാത്രി:
സമയം 11 മണി. television എന്ന സാധനത്തില്`അന്നു documentaries മാത്രം ഉള്ളതിനാൽ‌ എല്ലാ വീട്ടുകാരും നേരത്തെ ഉറങ്ങും.
പക്ഷെ അന്നു രാത്രി...എല്ലാരും ആ ശബ്ദം കേട്ടു എഴുന്നേറ്റു..
ഗ്വാ...ഗ്വാ.. ഞാന്‌  നിറുത്താതെ ചർദ്ദിച്ചു കൊണ്ടിരുന്നു...വീട്ടുകാരും ഒടുവില്  നാട്ടുകാരും പഠിച്ച പണി 18 ഉം നോക്കി. രക്ഷയില്ല...
ഒടുവില് 5 ദിവസം ആശുപത്രിയില്..
"നീ വേറെ വല്ലതും കഴിച്ചൊ?” അമ്മ ചോദിച്ചു.. പുളിയുടെ കാര്യം ഞാൻ മിണ്ടിയില്ല..
മിണ്ടിയാൽ തടി കേടാകും.

ആശുപത്രിയില് വച്ച് പുളി തിന്ന കാര്യം അമ്മയോടു പറഞ്ഞു....
“ എടീ കഴുതേ.. നീ കക്ക് പുളിയാണല്ലൊ തിന്നേ..വെറുതെയല്ല ചർദ്ദിച്ചത്..!!!!” .
ഡപ്..ഡപ്..2 അടി കിട്ടി...
പിന്നെ ഞാൻ പുളിമരം പോയിട്ട് പുളിയുടെ COVERAGE AREA യിൽ പോലും വന്നിട്ടില്ല..  :)
കുറിപ്പ്: ആ തണൽ മരം ഇപ്പോഴില്ല. അത് നഗരവത്കരണത്തിനു വേണ്ടി ആത്മഹത്യ ചെയ്തു..