കോളേജില്‍ ചേര്‍ന്ന ഒരു pre-degreeകാരിയുടെ എല്ലാ
നിഷ്കളങതയോടും കൂടെ കോളേജിലേക്ക് .ചെറിയ പേടി ഇല്ലെന്ന് പറയാന്‍ വയ്യ. ... ഹൃദയമിടിപ്പ് കൂടിയോ എന്ന് സംശയം .എന്തായാലും വരുന്നിടത്ത് വച്ചു കാണാം. ങ്ങാ .. കോളേജ് എത്തി .ഗേറ്റ് കടന്നു രണ്ടടി നടന്നില്ല , അതിന് മുന്‍പ് ദാ രണ്ടു മൂന്ന് പേര് ഓടി വരുന്നു . ഞാനാണ് അവരുടെ ലക്ഷ്യം . "ഈശ്വര .. വല്ല സമരവും ആണോ ?ഓടി വരുന്ന ചേച്ചിയുടെ കയ്യില്‍ ഒരു പാത്രം ."ഓ..സംഭാവന ചോദിക്കാനാണോ??"..ചേച്ചി ഒരു closeup പുഞ്ചിരിയോടെ പാത്രത്തില്‍ നിന്നു ചന്ദനം എടുത്തു എന്റെ നെറ്റിയില്‍ ചാര്‍ത്തി . എന്നിട്ട് ഒരു ഡയലോഗ് -" S.F.I ഇല് ചേരണം കേട്ടോ ".ഞാന്‍ തല ആട്ടി . ക്ലാസില്‍ ചെന്നു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ prayer -വീണയുടെയും തബല്അയുടെയും അകമ്പടിയോടെ ഒരു പാട്ട്. സ്കൂളിലെ പള്ളിപ്പാട്ട് മാത്രം ആണ് prayer എന്ന ഞങ്ങളുടെ മുന്‍ കാല ധാരണ അതോടെ മാറി.
prayer കേട്ടു എല്ലാവരും ചിരി തന്നെ .prayer കഴിഞ്ഞ ഉടനെ വരുന്നു നമ്മുടെ ഗുരുനാഥന് ." good morning,sir" എല്ലാവരും എണീറ്റു . സാറിന് അടുത്ത ട്രെയിനില്‍ തന്നെ പോകണമെന്നു തോന്നുന്നു . അതാവും എല്ലാവരോടും ധ്രുതിയില്‍ പേര് ചോദിച്ചത് .
അഞ്ചാറു പേരുടെ വിശേഷങ്ങള്‍ ചോദിച്ചു കഴിഞ്ഞു .. അപ്പോളാണ് door ഇനു അടുത്ത് നിന്നും ഒരു വിളി
" ഡാ, മതി ഇങ്ങു വാ, പ്രിന്‍സിപ്പല്‍ വരുന്നു " .
ഞങ്ങളുടെ ഗുരുനാഥന് ഇറങ്ങി ഓടി .

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു .. ആദ്യത്തെ സമരം . മുദ്രാവാക്യം വിളി കേട്ട് ക്ലാസ്സില്‍ എല്ലാവർക്കും പെരുത്ത് സന്ദോഷം !!!
"ചേട്ടന്മാരെ, groundfloor ഇല് മാത്രം കിടന്നു തൊണ്ട പൊട്ടിക്കാതെ ഞങ്ങളുടെ ക്ലാസ്സിലേക്കും കൂടി വാ " - എന്നാണ് മിക്കവരുടെയും മുഖഭാവം . ആ ഉള്‍വിളി കേട്ടിട്ടാകണം chettans and chechis എല്ലാവരും അലറി വിളിച്ചു കൊണ്ടു ക്ലാസ്സില്‍ എത്തിയത് . ലാത്തി ചാര്‍ജും കോളേജ് സമരവും ഒന്നാണെന്ന തെറ്റിധാരണ കൊണ്ട് , അടുത്തിരുന്ന കുട്ടി പേടിച്ചു പൊട്ടി പൊട്ടി കരഞ്ഞു .അങ്ങനെ സമരവും കണ്ടു... ..ഇനി ഉള്ളതാണ് ശരിക്ക് അനുഭവിച്ചു അറിയേണ്ടത് -അത് "ragging" എന്ന ഭീകര സംഭവം ആകുന്നു.
"നാളെ ആരും വരാതിരിക്കരുത്, absent ആകുന്നവർക്ക് വേറെ കിട്ടും !!!". 2nd year
ചേട്ടന്മാര് താക്കീത് തന്നു . അങ്ങനെ, പിറ്റേന്ന് ഉച്ചക്ക് ശേഷം റാഗ്ഗിംഗ് തുടങ്ങി . ഈ റാഗ്ഗിംഗ് എന്ന് പറയുന്നതു അത്ര വല്യ സംഭവം ഒന്നുമ ല്ല എന്ന് ആദ്യത്തെ കുറച്ചു പേരുടെ കഴിഞ്ഞപ്പോള്‍ മനസ്സിലായി.
ചേട്ടന്മാര് താക്കീത് തന്നു . അങ്ങനെ, പിറ്റേന്ന് ഉച്ചക്ക് ശേഷം റാഗ്ഗിംഗ് തുടങ്ങി . ഈ റാഗ്ഗിംഗ് എന്ന് പറയുന്നതു അത്ര വല്യ സംഭവം ഒന്നുമ ല്ല എന്ന് ആദ്യത്തെ കുറച്ചു പേരുടെ കഴിഞ്ഞപ്പോള്‍ മനസ്സിലായി.
എന്തായാലും റാഗിങ്ങ് എന്റെ friends പറഞ്ഞതു പോലെ അല്ല. ഓരോ
കോളേജിലെ റാഗിങ്ങ് കഥകളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ സംസാര വിഷയം .
കോളേജിലെ റാഗിങ്ങ് കഥകളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ സംസാര വിഷയം .
"അയ്യോ!!! എന്റെ നമ്പര്‍ അല്ലെ വിളിക്കുന്നത്? " ഹൃദയം പട പട മിടിക്കുന്നു !!! ഒരു ചേച്ചി എന്നെ പുറത്തേക്ക് വിളിച്ചോണ്ട് പോയി..
ആ സമയത്തു മറ്റൊരാള്‍ ക്ലാസ്സില്‍ അനൌണ്സ് ചെയ്തു , " ഒരു പെണ്ണ് കാണല്‍ ചടങ്ങാണ് നമ്മള് കാണാന്‍ പോകുന്നത് .."
"ചായയും കൊണ്ടു ചെല്ലണം "- ചേച്ചി പറഞ്ഞു.
"ചായ എവിടെ???". നോക്കിയിട്ട് കാണുന്നില്ലല്ലോ!!
സാങ്ങല്പിക tray ഉംആയി ഞാന്‍ അകത്തേക്ക്. . announcer ചേട്ടന് ഒന്നു നടു നിവര്‍ത്താന്‍ ൧സ്ട് bench ഇല് തന്നെ പോയി ഇരുന്നു. ..സീനിയറീന്റെ ഗമയൊടു കൂടെ.
tray ഉംആയി ക്ലാസ്സിലേക്ക് കടന്നപ്പോള്‍ ആണു ഓര്‍ക്കുന്നത്; ആർക്കാണു ചായ കൊടുക്കേണ്ടത്???ആ ചേച്ചി ഒന്നും പറഞ്ഞില്ലല്ലോ. ചായ കൊടുക്കാതെ വെറുതെ നിന്നാല്‍ ചിലപ്പോള്‍ വേറെ "പണി" കിട്ടും. എന്തു ചെയ്യണം എന്ന് ആലോചിച്ചു നിന്നപ്പോഴാണ്
announcer ചേട്ടന് ഗമയില്‍ ഇരിക്കുന്നത് കണ്ടത്.
announcer ചേട്ടന് ഗമയില്‍ ഇരിക്കുന്നത് കണ്ടത്.
എന്തായാലും അനൌണ്സ് ചെയ്തു തളർന്നിരിക്കുകയല്ലേ!! ചേട്ടന് ചായ കുടിച്ചോട്ടെ എന്ന് കരുതി അങ്ങോട്ട് തന്നെ സാങ്ങല്പിക tray നീട്ടി...
പെട്ടെന്ന് ക്ലാസ്സില്‍ ന്യൂക്ലിയര്‍ ബോംബ് വീണ പോലെ കൂട ചിരിയും കൈയടിയും.
പാവം announcer അന്ന് ചായക്ക് പകരം കുറെ വെള്ളം കുടിച്ചു. ചായ തലയ്ക്കു പിടിച്ചത് കൊണ്ടാണോ എന്നറിയില്ല..പിന്നെ കുറച്ചു ദിവസത്തേക്ക് മുഖം പഴകിയ സാമ്പാര്‍ പോലെ ആയിരുന്നു.
chumma oru comment ittolu..
ReplyDeleteരുക്കുമണീ,
ReplyDeleteകൊള്ളാം.. എന്നാലും കുറച്ചുകൂടി നന്നാക്കാം... ഇനിയും പോരട്ടെ.
thank you. വായനക്കാരിലു നിന്നും കൂടുതല്‍ പ്രൊത്സാഹനം പ്രതീക്ഷിക്കുന്നു. നന്ദി..
ReplyDeleteഹി ഹി പ്രീ ഡിഗ്രിക്കാരി ആണ് അല്ലേ? കോളേജ് ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയി.
ReplyDeleteസംഭവം കൊള്ളാം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി കുറച്ചു കൂടി നന്നാക്കി എഴുതാം :)
ReplyDeleteaksharathettukal sherikkum vishamippichu....
ReplyDeletepre-degree ettavum nalla kaalamalle college life-il???
nannaayi..
നന്നായിട്ടുണ്ട് രുക്കു . ആശംസകള്‍
ReplyDelete